കുവൈത്തിൽ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറഞ്ഞു; കാരണങ്ങൾ വിലയിരുത്തി പഠനം

  • 16/01/2024



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണങ്ങൾ കണ്ടെത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സമഗ്രമായ വിശകലന പഠനം നടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം ഓഫീസർ മേജർ അബ്ദുള്ള ബുഹസ്സൻ പറഞ്ഞു. 2022ൽ അപകട മരണങ്ങളുടെ എണ്ണം 322 ആയിരുന്നു. 2023ൽ ഇത് 296ൽ എത്തി. 26 കേസുകളുടെ കുറവാണ് വന്നത്.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിൽ ആരംഭിച്ച ട്രാഫിക് അവബോധത്തിന്റെ വർധനവ്  റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ഥിരമായ ക്യാമറകളിലൂടെ നേരിട്ടും അല്ലാതെയും നിയമലംഘകരെ നിരീക്ഷിക്കാൻ പ്രവർത്തിക്കുന്ന ട്രാഫിക് കൺട്രോൾ ക്യാമറകളുടെ പങ്കും എടുത്തുകാണിക്കുന്നതാണെന്ന് പഠനത്തിൽ വ്യക്തമായതായി മേജർ അബ്ദുള്ള ബുഹസ്സൻ പറഞ്ഞു.

Related News