മൂന്ന് കിലോഗ്രാം ഹാഷിഷുമായി ജഹ്‌റയിൽ മൂന്നുപേർ പിടിയിൽ

  • 16/01/2024

 


കുവൈത്ത് സിറ്റി: ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻ പട്രോളിംഗ് സംഘം സുലൈബിയയിൽ നടത്തിയ പരിശോധനയ്ക്കിടെ പാർക്ക് ചെയ്തിരുന്ന കാറിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെയും കൂട്ടാളികളെയും ഉദ്യോ​ഗസ്ഥർ പിടികൂടുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് സ്കെയിൽ സഹിതം വിൽപ്പനയ്ക്കായി ക്രമീകരിച്ചിരുന്ന ഏകദേശം മൂന്ന് കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിലാണ് ഇവർ ഗൾഫ് പൗരന്മാരാണെന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾക്ക് ഏകദേശം 10,000 ദിനാർ വിപണിയിൽ വില വരും. കുറ്റവാളികൾക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി കേസ് പ്രോസിക്യൂഷന് റഫർ ചെയ്യും.

Related News