പിതാവിനെ കൊലപ്പെടുത്തിയ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ച് ക്രിമിനൽ കോടതി

  • 16/01/2024



കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെ സ്വാധീനത്തിൽ പിതാവിനെ കൊലപ്പെടുത്തിയ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ച് ഫൗസാൻ അൽ അഞ്ജരി അധ്യക്ഷനായ ക്രിമിനൽ കോടതി.  കേസ് പ്രതിയുടെ അമ്മയും സഹോദരങ്ങളും ഇളവ് സമർപ്പിക്കുന്നത് വരെയാണ് മാറ്റിവച്ചത്. ക്രോസ് വിസ്താരത്തിൽ, മയക്കുമരുന്നിന്റെ ലഹരിയിലായതിനാൽ പൂർണ്ണ ബോധം ഇല്ലായിരുന്നുവെന്ന് പ്രതി സമ്മതിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പിതാവിനെ കൊലപ്പെടുത്തിയത് താൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്.

സംഭവ ദിവസം താൻ വീട്ടിൽ തിരിച്ചെത്തി. ഒരു സുഹൃത്ത് നൽകിയ പലതരം മയക്കുമരുന്നുകൾ കഴിച്ചിരുന്നു. മയക്കുമരുന്നുപയോഗത്തെച്ചൊല്ലി അച്ഛനുമായി തർക്കമുണ്ടായെന്നും അത് പിന്നീട് വലിയ വഴക്കായി മാറിയെന്നും പ്രതി പറഞ്ഞു. വഴക്കിനിടയിൽ യന്ത്രത്തോക്ക് എടുത്ത് ബിദുനിയായ അച്ഛന്റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു.  ഇതെല്ലാം സംഭവിച്ചതായി തനിക്ക് അറിയില്ലായിരുന്നു. ഉറക്കമെല്ലാം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും പ്രതി കോടതിയിൽ പറഞ്ഞു.

Related News