ജഹ്‌റയിൽ ഡെലിവറി ഡ്രൈവർക്ക് നേർക്ക് വെടിയുതിർന്ന് അജ്ഞാതൻ; പ്രവാസിയുടെ നില ​ഗുരുതരം

  • 16/01/2024


കുവൈത്ത് സിറ്റി: റെസ്റ്റോറന്റ് ഫുഡ് ഡെലിവറി ഡ്രൈവർക്ക് നേർക്ക് വെടിയുതിർന്ന് അജ്ഞാതൻ. സുബ്ബിയയിൽ വെച്ചാണ് സംഭവം. ഒരു അക്രമി തോക്ക് ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ഏഷ്യൻ പ്രവാസിക്കാണ് വെടിയേറ്റതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. 

പരിക്കേറ്റ വ്യക്തി അൽ-ജഹ്‌റ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ക്യാമ്പുകളിലൊന്നിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. വെടിയേറ്റയാളുടെ ഐഡന്റിറ്റി കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ നിർണ്ണയിക്കുന്നതിനും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Related News