മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏറ്റുമുട്ടൽ; നടപടിയുമായി ആഭ്യന്തര മന്ത്രി

  • 16/01/2024


കുവൈത്ത് സിറ്റി: മന്ത്രാലയത്തിലെ ചില സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏറ്റുമുട്ടൽ അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി ഉടൻ രൂപീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകി. സുലൈബിഖാത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരെയും തടങ്കലിൽ വയ്ക്കാനും അവർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ആറ് സുരക്ഷാ ഉദ്യോഗസ്ഥരാണ് വാക്കേറ്റത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ക്യാപ്റ്റൻ റാങ്കിലുള്ള രണ്ട് പേർ, ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നോർത്ത് വെസ്റ്റേൺ സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഒരു ഫസ്റ്റ് ലെഫ്റ്റനന്റ്, ട്രാഫിക് ഓപ്പറേഷൻസ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളിലെ രണ്ട് പേർ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി), ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് വാക്കേറ്റത്തിൽ ഉൾപ്പെട്ടവരുടെ വിവരം.

Related News