ജനുവരി പകുതിയായിട്ടും ശൈത്യ കാലത്തിന്റെ തണുപ്പ് കിട്ടാതെ കുവൈത്ത്

  • 17/01/2024



കുവൈത്ത് സിറ്റി: ജനുവരി പകുതിയായിട്ടും ഇപ്പോഴും ശരിയായ ശൈത്യകാല തണുപ്പിന്റെ വരവിനായി കാത്ത് കുവൈത്ത്. സാധാരണ ശീതകാലത്തിൽ നിന്ന് മാറി കൊണ്ട് കാലാവസ്ഥ മഴയില്ലാതെ തുടരുന്നുണ്ട്.  ആഗോളതാപനത്തിന്റെ സ്വാധീനം കാലാവസ്ഥയ്ക്ക് വന്ന ഈ മാറ്റത്തിന്റെ കാരണമാണെന്ന് ആസ്ട്രോണമർ അദെൽ അൽ സദൂൻ പറഞ്ഞു. സീസണുകളുടെ പരമ്പരാഗത തുടക്കവും അവസാനവും മാറിയിട്ടുണ്ട്. യൂറോപ്പ് പോലും പതിവിലും ഉയർന്ന താപനിലയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുവൈത്ത് ചില കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സദൂൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നേരിയ തണുപ്പ് കൂടുമെന്നാണ് അദ്ദേഹം പറയുന്നത്.

Related News