ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ സർക്കാർ

  • 17/01/2024


കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപീകരിക്കാൻ അമീരി ഉത്തരവ്.

പുതിയ മന്ത്രിസഭയിൽ വിവിധ വകുപ്പുകളും മന്ത്രിമാരും  

1 - ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്, ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി.

2 - ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ-അതീഖി, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും.

3 - അബ്ദുൾ റഹ്മാൻ ബദ്ദ അബ്ദുൽ റഹ്മാൻ അൽ മുതൈരി, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി.

4 - ഡോ. അഹമ്മദ് അബ്ദുൽ-വഹാബ് അഹമ്മദ് അൽ-അവാദി, ആരോഗ്യമന്ത്രി.

5 - ഫിറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്, സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി.

6 - ഡോ. അൻവർ അലി അബ്ദുല്ല അൽ-മുദാഫ്, ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും.

7 - ഡോ. സേലം ഫലാഹ് മുബാറക് അൽ-ഹജ്‌റഫ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും ഭവനകാര്യ സഹമന്ത്രിയും.

8 - ദാവൂദ് സുലൈമാൻ അബ്ദുൽ റസൂൽ മറാഫി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, യുവജനകാര്യ സഹമന്ത്രി, വാർത്താവിനിമയ കാര്യ സഹമന്ത്രി.

9 - ഡോ. അദേൽ മുഹമ്മദ് അബ്ദുല്ല അൽ-അദ്വാനി, വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയും.

10 - അബ്ദുല്ല ഹമദ് അബ്ദുല്ല അൽ-ജോവാൻ, വ്യാപാര വ്യവസായ മന്ത്രി.

11 - അബ്ദുല്ല അലി അബ്ദുല്ല അൽ യഹ്യ, വിദേശകാര്യ മന്ത്രി.

12 - ഫൈസൽ സയീദ് നാഫെൽ അൽ ഗരീബ്, നീതിന്യായ മന്ത്രിയും എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രിയും.

13 - ഡോ. നൂറ മുഹമ്മദ് ഖാലിദ് അൽ-മഷാൻ, പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയും.

Related News