ആടുകളുടെ വിലയിൽ വർധന; റമദാൻ അടുക്കുന്നതോടെ ഇനിയും കുതിക്കുമെന്ന് വിലയിരുത്തൽ

  • 17/01/2024


കുവൈത്ത് സിറ്റി: എല്ലാ വർഷത്തെയും പതിവുപോലെ, അനുഗ്രഹീതമായ റമദാൻ മാസം അടുത്തതോടെ ആടുകളുടെ വിലയിൽ വർധനവ്. കന്നുകാലികളുടെ വിലയിൽ ഗണ്യമായ വർധനവിനാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. നുഐമി ആടുകളുടെ വില 180 ദിനാറിലെത്തി. രണ്ട് മാസം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30 ശതമാനം വർധനവ് ആണ് വന്നിട്ടുള്ളത്. അനുഗ്രഹീതമായ മാസം അടുക്കുമ്പോൾ ഇത് കൂടുതൽ ഉയരുമെന്ന് ബ്രീഡർമാർ പ്രതീക്ഷിക്കുന്നുണ്ട്. 

പ്രതീക്ഷകൾക്കനുസരിച്ച് ഒരു ആടിന്റെ വില 250 ദിനാർ വരെ കവിഞ്ഞേക്കാം. ഇറക്കുമതി ചെയ്ത ആടുകളുടെ അഭാവവും പ്രാദേശിക ഉൽപ്പാദനം ദുർബലമായതുമാണ് വില ഉയരാനുള്ള പ്രധാന കാരണമെന്ന് നിരവധി വിൽപ്പനക്കാർ സ്ഥിരീകരിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം എല്ലാത്തരം ഫീഡുകളുടെയും ലഭ്യത ഉണ്ടായിരുന്നിട്ടും, വിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. ഇറാൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി തുറക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Related News