കുവൈത്തിൽ വ്യാപക പരിശോധന; 200 പ്രവാസികൾ അറസ്റ്റിൽ

  • 18/01/2024


കുവൈത്ത് സിറ്റി: രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പരിശോധനയുമായി അധികൃതർ. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി കേസുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. കൂടാതെ, പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറി റെയ്ഡ് ചെയ്യപ്പെട്ടു. ഇവരുടെ കൈവശത്ത് നിന്ന് ബാരലുകളും വാറ്റിയെടുക്കൽ, നിർമ്മാണ ഉപകരണങ്ങളും കണ്ടെത്തി. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യും.

Related News