കുവൈത്തിലെ ഹെൽത്ത് ക്ലബ്ബ് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി വരുന്നു

  • 18/01/2024


കുവൈത്ത് സിറ്റി: പൊതു ഇടങ്ങളിലെ, പ്രത്യേകിച്ച് ഹെൽത്ത് ക്ലബ്ബുകളിൽ നടക്കുന്ന അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരെയും നിയമലംഘനങ്ങൾക്കെതിരെയും നിലപാട് കടുപ്പിക്കാൻ കുവൈത്ത്. ജനുവരി 15-ന് നടന്ന പാർലമെന്ററി സെഷനിൽ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ട കമ്മിറ്റി വ്യക്തമാക്കി. ഈ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന ധാർമ്മികമായ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരിൽ നിന്നുള്ള നിരവധി പരാതികൾ വന്നിരുന്നു.

ഇത് കണക്കിലെടുത്ത് കമ്മിറ്റി ആരോഗ്യ ക്ലബ്ബുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമായി പരിശോധിച്ചുവെന്ന് കമ്മിറ്റി തലവൻ എംപി മുഹമ്മദ് ഹയീഫ് പറഞ്ഞു. ആശങ്കകൾ പരിഹരിക്കുന്നതിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികളെയും സെഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനറൽ സ്റ്റോറുകൾക്ക് മാത്രമല്ല, ഹെൽത്ത് ക്ലബ്ബുകൾ പോലെയുള്ള സ്ഥലങ്ങളിലും ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News