സഹൽ ആപ്പ് വഴി ​ഇനി മുതൽ ​ഗാർഹിക തൊഴിലാളികൾക്ക് മറ്റൊരു സ്പോൺസറിലേക്ക് മാറാം

  • 18/01/2024



കുവൈത്ത് സിറ്റി: ഡിജിറ്റിലൈസേഷൻ പ്രക്രിയകളുടെ ഭാ​ഗമായി സഹൽ ആപ്ലിക്കേഷൻ വഴി പുതിയ സേവനം കൊണ്ട് വന്ന് ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ സഹൽ ആപ്പ് വഴി ​ഗാർഹിക തൊഴിലാളികൾക്ക് ജോലിയിൽനിന്ന്  നിന്ന് റിസൈൻ ചെയ്യുന്നതിനുള്ള അപേക്ഷ നൽകാനാകും. അതോടൊപ്പം ഒരു സ്പോന്സോറില്നിന്നും മറ്റൊരു സ്പോൺസറിലേക്കു മാറാനും സഹൽ ആപ്പ് വഴി സാധിക്കും.ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികളുടെ ഭാഗമായി സഹൽ ആപ്ലിക്കേഷൻ വഴി നേരിട്ട് ജോലി നിന്ന് റിസൈൻ ചെയ്യുന്നതിനുള്ള അപേക്ഷ നൽകുന്നതിനുള്ള സംവിധാനമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സംയോജനത്തിലൂടെ വിവിധ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാ​ഗമാണ് പുതിയ നടപടിയും.

Related News