പിഴകൾ അടച്ച് റെസിഡൻസി ശരിയാക്കാൻ കുവൈറ്റ് പ്രവാസികള്‍ക്ക് അവസരം

  • 18/01/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിച്ച പ്രവാസികൾക്ക് പിഴകൾ തീർപ്പാക്കുന്നതിലൂടെ രാജ്യത്ത് തുടരാനുള്ള സ്റ്റാറ്റസ് ശരിയാക്കാൻ അവസരമൊരുക്കാൻ ആഭ്യന്തര മന്ത്രാലയം. മന്ത്രിതല പ്രമേയം നമ്പർ 26/2024 പ്രകാരം 2020-ന് മുമ്പ് റെസിഡൻസി നിയമം ലംഘിച്ച പ്രവാസികൾക്കാണ് ഈ അവസരം ലഭിക്കുക. സാധുവായ റെസിഡൻസ് പെർമിറ്റ് ഇല്ലാത്ത പ്രവാസികളെ നിർബന്ധമായി നാടുകടത്തുന്ന പ്രമേയം നമ്പർ 288/2020 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. പ്രമേയത്തിലെ ആർട്ടിക്കിൾ ഒന്നില്‍ പ്രമേയം നമ്പർ 288/2020 റദ്ദാക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കാൻ ആക്ടിംഗ് അണ്ടർസെക്രട്ടറിയെ ആർട്ടിക്കിൾ രണ്ട് പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകർക്ക് ആഭ്യന്തര മന്ത്രാലയം ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴ 600 ദിനാർ ആണെന്നുള്ളതാണ് ശ്രദ്ധേയം.

Related News