കുവൈത്തിൽ താപനില വീണ്ടും കുറഞ്ഞു, തണുപ്പ് കൂടി; കരി- വിറക് വിപണിയിൽ കുതിച്ചുച്ചാട്ടം

  • 19/01/2024



കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുറയുകയും തണുപ്പ് ഗണ്യമായി കൂടുകയും ചെയ്ത സാഹചര്യത്തിൽ കരിയും വിറകും വിൽക്കുന്നതിനുള്ള വിപണിയിൽ കുതിച്ചുച്ചാട്ടം.  പ്രത്യേകിച്ച് വൈകുന്നേരങ്ങളിലാണ് തണുപ്പ് കൂടുന്നത്. ഇതോടെ കരിക്കും വിറകിനും ആവശ്യക്കാർ ഏറിയിട്ടുണ്ട്. പ്രത്യേകിച്ച് എല്ലാ വർഷവും ഈ കാലയളവിൽ കരിയും വിറകും വാങ്ങുന്ന ക്യാമ്പുകൾ, ഫാമുകൾ, ചാലറ്റുകൾ, മരുഭൂമി യാത്രക്കാർ എന്നിവയുടെ ഉടമകൾ എന്നിവടങ്ങളിലേക്കാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. 

ചൂടാക്കാനോ കാപ്പിയും ചായയും ഉണ്ടാക്കാനോ പാചകം ചെയ്യാനോ ഒക്കെ ഇത് ഉപയോ​ഗിക്കപ്പെടുന്നു. എല്ലാ ശൈത്യകാലത്തും ക്യാമ്പ് ഉടമകൾ ചിലതരം വിറകുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നു. അത് പ്രത്യേക മണമുള്ളതാണ്, അവയിൽ ഏറ്റവും പ്രശസ്തമായത് സമർ, അരത വിറക് എന്നിവയാണ്. കാർബിസ്, സിഡ്ർ, ഒലിവ്, സിട്രസ്, ​ഗ്രീൻ ട്രീ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ടുണീഷ്യ പോലുള്ള ആഫ്രിക്കയിലെ പല രാജ്യങ്ങളിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിവിധ തരം വിറകുകൾ വിപണിയിലുണ്ട്.

Related News