സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ത്രീ രൂപങ്ങൾ യഥാർത്ഥ കുവൈത്തി സ്ത്രീ പക്ഷങ്ങളല്ല; മുന്നറിയിപ്പ്

  • 19/01/2024

 



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന അശ്ലീലങ്ങളിലും മറ്റ് ചതിക്കുഴികളിലും വീഴുന്നതിൽ മുന്നറിയിപ്പ് നൽകി സെന്റർ ഫോർ പ്രൊമോട്ടിംഗ് മോഡറേഷൻ ഡയറക്ടർ ഡോ. അബ്ദുള്ള അൽ ശാരിക. സീരീസുകളിലും പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ കുവൈത്ത് സമൂഹത്തിന്റെയോ കുവൈത്തി പെൺകുട്ടികളുടെയും സ്ത്രീകളുടെയും യഥാർത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല. 

ഭൂരിപക്ഷം കുവൈത്തി പെൺകുട്ടികളും അവരുടെ മതത്തിലും ധാർമികതയിലും അന്തസ്സിലും മര്യാദയിലും സ്വർണ്ണം പോലെ ശുദ്ധി കാക്കുന്നവരാണെന്ന് അബ്ദുള്ള അൽ ശാരിക പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയയുടെ അപകടങ്ങളെക്കുറിച്ച് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുപാട് പേർ നന്നായി കൈകാര്യം ചെയ്യുമ്പോൾ ചിലർ അതിനെ ദുരുപയോഗം ചെയ്യുന്നതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും തെറ്റായ വിവരങ്ങൾ കൈമാറുന്നതിനുമുള്ള ഒരു ഉപാധിയാക്കി മാറ്റുന്നുണ്ടെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പറഞ്ഞത്.

Related News