കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ കൈക്കൂലി കേസിൽ പ്രതികളുടെ ശിക്ഷ ശരിവെച്ചു

  • 19/01/2024



കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിൽ കൈക്കൂലി കേസിൽ പ്രതികളെ ശിക്ഷിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി കൗൺസിലർ സാലിഹ് അൽ മുറൈഷിദിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി ശരിവച്ചു. ഒരു മുനിസിപ്പല്‍ അംഗം, മുനിസിപ്പൽ ജീവനക്കാരനും വ്യാപാരിയുമാണ് കേസില്‍ ഉള്‍പ്പെട്ടത്. ഒന്നും രണ്ടും പ്രതികൾക്ക് 10 വർഷം കഠിന തടവും പിഴയും വിധിച്ചത്. 

ജോലിയിൽ നിന്ന് പ്രതികളെ നീക്കം ചെയ്യാനും വിധിയില്‍ പറയുന്നു. മൂന്നാം പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. മുനിസിപ്പാലിറ്റിയിലെ ഒരു മുൻ ജീവനക്കാരനിൽ നിന്ന് ഒരു തുകയ്ക്ക് പകരമായി ഒരു അംഗം മുഖേന 'ബലദിയയുമായി ' യുമായി ഇടപാട് നടത്താമെന്ന് വാഗ്ദാനം ചെയ്തതായി ഒരു കമ്പനി ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കേസ് അന്വേഷണ പരിധിയില്‍ വന്നത്.

Related News