വേൾഡ് ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിന്‍റെ അംബാസഡറായി കുവൈത്തി വനിത

  • 19/01/2024



കുവൈത്ത് സിറ്റി: വേൾഡ് ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിന്‍റെ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കുവൈത്ത്, അറബ് വനിതയായി തെരഞ്ഞെടുക്കപ്പെട്ട് കുവൈത്ത് ഇന്നൊവേറ്റർ ലാമ അൽ ഒറൈമാൻ. ബഹിരാകാശ മേഖലയിൽ സ്പെഷ്യലൈസ് ചെയ്ത ഏറ്റവും വലിയ അന്താരാഷ്ട്ര കോൺഫറൻസാണിത്. എല്ലാ ബഹിരാകാശ ഏജൻസികളും ബന്ധപ്പെട്ട മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കുവൈത്ത് യുവാക്കൾ അവസരങ്ങൾക്കായി കാത്തിരിക്കാതെ, എത്ര വിദൂരവും ബുദ്ധിമുട്ടുള്ളതുമായി തോന്നിയാലും അറിവ് നേടാൻ ശ്രമിക്കണമെന്ന് അൽ ഒറൈമാൻ ആഹ്വാനം ചെയ്തു.

Related News