ജഹ്‌റയിൽ 312 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

  • 19/01/2024



കുവൈത്ത് സിറ്റി: ജഹ്‌റ മേഖലയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 21 നിയമലംഘനങ്ങൾ കണ്ടെത്തി. രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. അൽ അഹമ്മദി മേഖലയിലെ ഇൻസ്പെക്ടർമാർ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചും പരിശോധനകള്‍ നടത്തി. ആറ് നിയമലംഘനങ്ങൾ കണ്ടെത്തുകയും 312 കിലോഗ്രാ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു. അതേസമയം, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് "ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുന്നതിനും ലബോറട്ടറിയിലേക്ക് അയച്ച് പരിശോധിക്കുന്നതിനുമുള്ള രീതികൾ" എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

Related News