നിരവധി വെല്ലുവിളികൾ നേരിട്ട് മം​ഗഫ് ഏരിയ; അതോറിറ്റികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് വിമർശനം

  • 19/01/2024


കുവൈത്ത് സിറ്റി: പ്രാധാന്യമുള്ള പ്രദേശമായിട്ടും മംഗഫ് ഏരിയ നിരവധി വെല്ലുവിളികൾ നേരിടുന്നതായി പരാതികൾ. നിരവധി നിയമലംഘനങ്ങൾ നടക്കുന്ന പ്രദേശമായി മം​ഗഫ് മാറിയിട്ടുണ്ട്. ശുചിത്വം, അഴുക്കുചാലുകളുടെ ഉപയോഗത്തിന്റെ ലംഘനങ്ങൾ തുടങ്ങി മറ്റ് പ്രശ്നങ്ങൾ പ്രദേശത്തെ ശ്വാസം മുട്ടിക്കുന്നു. അഴുക്കുചാലുകളെ നിർമ്മാണ മാലിന്യങ്ങൾ ഉപേക്ഷിക്കാനുള്ള ഇടമാക്കി മാറ്റി നിയമലംഘകർ ചൂഷണം ചെയ്യുകയാണ്. ബന്ധപ്പെട്ട അതോറിറ്റികൾ ഈ വിഷയത്തിൽ ഒരു നട‌പടിയും സ്വീകരിക്കുന്നില്ല. 

ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രദേശമായ അൽ അസീസിയ മാർക്കറ്റ് ഏരിയയിൽ ഗതാഗത നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും വികസിച്ചിട്ടില്ല. അൽ മംഗഫ് മേഖലയിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത് അൽ തനകർ വാട്ടർ പമ്പിൽ നിന്നാണ്. അതിനുള്ള ബദൽ സ്ഥലം, അൽ സബാഹിയയുടെ തെക്ക് 10 വർഷങ്ങൾക്ക് മുമ്പ് മുനിസിപ്പൽ കൗൺസിൽ അവിടേക്ക് മാറ്റാൻ അനുവദിച്ചിരുന്നു. എന്നാൽ വൈദ്യുതി ജല മന്ത്രാലയം ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Related News