കുവൈറ്റ് ദേശീയദിനാഘോഷം; പടക്ക വിൽപന, രണ്ട് പേർ അറസ്റ്റിൽ

  • 22/02/2024



കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ മൊബൈൽ പലചരക്ക് കടകൾ, ഭക്ഷണ ട്രക്കുകൾ, വഴിയോര കച്ചവടക്കാർ എന്നിവയെ ലക്ഷ്യമിട്ട് കബ്ദ് മേഖലയിൽ സുരക്ഷാ ക്യാമ്പയിൻ നടത്തി അധികൃതർ. പൊതു സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് പരിശോധന നടത്തിത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ അനധികൃത പടക്ക വിൽപനയിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കൂടാതെ, കുവൈത്ത് മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നിരവധി മൊബൈൽ പലചരക്ക് കടകൾക്കെതിരെ നടപടിയെടുത്തു. ദേശീയ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നത്. വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചുകൊണ്ട് ആഭ്യന്തര, വ്യാപാര മന്ത്രാലയങ്ങൾ അടുത്തിടെ പുറപ്പെടുവിച്ച നിയമങ്ങൾ നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.

Related News