റമദാൻ ആരംഭം മാർച്ച് 11ന് ; ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്റർ

  • 03/03/2024

 

കുവൈറ്റ് സിറ്റി : മാർച്ച് 11 തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെൻ്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. മ്യൂസിയത്തിലെ പ്ലാനറ്റോറിയത്തിൻ്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, മാർച്ച് 10 ഞായറാഴ്ച സൂര്യാസ്തമയം കഴിഞ്ഞ് 11 മിനിറ്റിനുള്ളിൽ ചന്ദ്രക്കല ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റമദാനിൻ്റെ മധ്യഭാഗം മാർച്ച് 25 തിങ്കളാഴ്ച വരുമെന്നും ശവ്വാലിൻ്റെ ആദ്യ ദിനം (ഈദ് അൽഫിത്തർ) ഏപ്രിൽ 10 ബുധനാഴ്ച വരുമെന്നും മ്യൂസിയം സൂപ്പർവൈസർ ഖാലിദ് അൽ-ജുമാൻ അറിയിച്ചു.

Related News