കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ ഇന്ത്യക്കാർ മുന്നിൽ

  • 04/03/2024

 

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളുടെ നാലിലൊന്ന് ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. 2023 മൂന്നാം പാദത്തിന്‍റെ അവസാനത്തോടെ അവരുടെ എണ്ണം ഏകദേശം 790,000 ആയെന്നാണ് അൽ ഷാൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻവർഷത്തേക്കാൾ 11.0 ശതമാനം വർധനവാണ് വന്നിട്ടുള്ളത്. ഗാർഹിക തൊഴിലാളികളിൽ, ഏകദേശം 364,000 പുരുഷന്മാരും 426,000 സ്ത്രീകളും ഉണ്ട്.  ഇന്ത്യൻ ഗാർഹിക തൊഴിലാളികളാണ് പുരുഷന്മാരിൽ ഏറ്റവും കൂടുതലുള്ളത്. മൊത്തം 251,000 പേരുണ്ട്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളാണ് സ്ത്രീകൾക്കിടയിൽ മുന്നലുള്ളത്, ഏകദേശം 193,000 പേര്‍. 

സ്ത്രീ പുരുഷ ഗാർഹിക തൊഴിലാളികൾക്കിടയിൽ ഇന്ത്യക്കാരാണ് കൂടുതലുള്ളത്. ഇന്ത്യക്കാര്‍ മാത്രം മൊത്തം 44.7 ശതമാനം വരും. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസ് 24.5 ശതമാനം ആണ്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ നാല് ദേശീയതകളാണ് മൊത്തം ഗാർഹിക തൊഴിലാളികളിൽ 94.0 ശതമാനം വരുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾ ഒരു ചെറിയ വിഭാഗവുമുണ്ട്.

Related News