കുവൈത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു

  • 04/03/2024



കുവൈത്ത് സിറ്റി: ബാർ റഹിയയിൽ പെൺവാണിഭ കേന്ദ്രം നടത്തിയ കേസിൽ ഒരു പൗരനെയും ഗൾഫ് സ്വദേശിനിയെയും ക്രിമിനൽ കോടതി വെറുതെവിട്ടു. ഇരുവരും ചേർന്ന് ബാർ റഹിയയിൽ ഒരു ക്യാമ്പിംഗ് സൈറ്റ് സ്ഥാപിക്കുകയും 20 വയസ് പ്രായമുള്ള യുവതികളെ വാരാന്ത്യ പാർട്ടികൾ നടത്തുന്നതിന്‍റെ മറവിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുന്നതായാണ് കേസ് ഫയലുകൾ വ്യക്തമാക്കുന്നത്. ഉടമയുടെ മൊഴികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പ്രതികളുടെ അഭിഭാഷകൻ അറ്റോർണി അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

Related News