മയക്കുമരുന്ന് കടത്ത്; കുവൈറ്റ് പ്രവാസിക്ക് 14 വർഷത്തെ ജയിൽ ശിക്ഷ

  • 04/03/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിയതിന് 14 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ഒരു പ്രവാസിയെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാൻ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സലാ അൽ ദാസ് ഉത്തരവിട്ടു. റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സബാഹ് അൽനാസറിലെ ചെക്ക് പോയിന്‍റില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഡാറ്റാബേസ് വഴി സുരക്ഷാ രേഖകൾ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കടത്ത് കേസിലെ അന്തിമ കോടതി വിധി പ്രകാരം ചുമത്തിയ 14 വർഷത്തെ തടവിൽ നിന്ന് രക്ഷപെട്ട് നടക്കുന്നതിന് നിയമപ്രകാരം ഇയാളെ തിരയുന്നതായി കണ്ടെത്തുകയായിരുന്നു. .

Related News