മക്കളോടൊപ്പം ഭര്‍ത്താവ് കുവൈറ്റ് വിട്ടു; പരാതിയുമായി ഭാര്യ, പ്രവാസിക്കെതിരെ വാറണ്ട്

  • 04/03/2024



കുവൈത്ത് സിറ്റി: അജ്ഞാതനായ ഒരു പ്രവാസിയ്‌ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 1987ല്‍ ജനിച്ച പ്രവാസി  തന്‍റെ രണ്ട് പെൺമക്കളുമായി രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു വയസ്സും 3 വയസ്സും ഉള്ള മക്കളാണ് പ്രവാസിക്ക് ഒപ്പമുള്ളത്. തന്‍റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പ്രവാസിയുടെ ഭാര്യ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും പെൺമക്കളെയും കാണാനില്ലെന്നും ഫോണിൽ വിളിച്ചപ്പോൾ താൻ രാജ്യം വിടുകയാണെന്നും വിമാനം പറന്നുയരാൻ പോകുകയാണെന്നും പറഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്.

Related News