സുബ്ബിയ റോഡിൽ വാഹനം ഇടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി

  • 04/03/2024



കുവൈത്ത് സിറ്റി: സുബ്ബിയ റോഡിൽ വാഹനം ഇടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് കീഴ്കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കേസിൽ രണ്ട് പേർക്ക് യഥാക്രമം 20 വർഷവും 15 വർഷവും തടവ് ശിക്ഷയായിരുന്നു വിധി. സുബ്ബിയ റോഡിൽ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ കുടുംബം കൂട്ടിയിടിക്കുന്നതിന് മുമ്പ് ഫോണിൽ പകർത്തിയ ചിത്രങ്ങൾ ഹാജരാക്കിയിരുന്നു. പ്രതികള്‍ രണ്ട് പേരും വാഹനം മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

മരണപ്പെട്ട യുവാവിന്‍റെ സഹോദരനാണ് തെളിവുകള്‍ ഹാജരാക്കിയത്. സഹോദന്‍റെ വാഹനം മോഷ്ടിച്ചതാണെന്നും മനഃപൂർവം കൂട്ടിയിടിച്ചതാണെന്നും ഇതോടെ തെളിഞ്ഞു. വാഹനം മോഷ്ടിച്ച് കൊണ്ട് പോകുമ്പോള്‍ അതിനെ മറ്റൊരു വാഹനത്തില്‍ യുവാവും പിന്തുടര്‍ന്നു. ഇതോടെ വാഹനം നിര്‍ത്തി ഇറങ്ങിയ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു കാറില്‍ പോയി. യുവാവ് തന്‍റെ കാറുമായി പിന്നീട് പോകുന്ന സമയത്താണ് അപകടം ഉണ്ടാക്കിയത്.

Related News