'സ്റ്റോറി ഓഫ് നേഷൻ' പ്രശംസിച്ച് കുവൈത്ത് മന്ത്രിസഭ

  • 05/03/2024



കുവൈത്ത് സിറ്റി: അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും ബയാൻ കൊട്ടാരത്തിൽ നടന്ന വിശിഷ്ടമായ ദേശീയ ഓപ്പററ്റ " സ്റ്റോറി ഓഫ് നേഷൻ"  കണ്‍സേര്‍ട്ടിനെ കുവൈത്ത് മന്ത്രിസഭ പ്രശംസിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ്  പ്രശംസിച്ചത്. ഹിസ് ഹൈനസ് അമീറിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും യുഎഇ സന്ദർശിച്ചതിനെ കുറിച്ച് മന്ത്രിസഭയെ അറിയിച്ചതായി യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി പറഞ്ഞു. ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ സുപ്രിം കമ്മിറ്റിയുടെ ശിപാർശ പിൻവലിക്കാനുള്ള വിശദീകരണം മന്ത്രിസഭയെ അറിയിച്ചു.

Related News