ചെങ്ങന്നൂർ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു.

  • 05/03/2024



കുവൈറ്റ്‌ : ആലപ്പുഴ ചെങ്ങന്നൂർ, പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ  ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) സ്ട്രോക് മൂലം മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3 മണിക്ക് മരണപ്പെട്ടു. പരേതൻ അവിവാഹിതൻ ആയിരുന്നു. സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവർ സഹോദരിമാർ ആണ്. ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ആരംഭിച്ചു.

Related News