വനിതാ ജയിലിലെ കലാപം ; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

  • 19/05/2024


കുവൈത്ത് സിറ്റി: വനിതാ ജയിലിലെ കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇത് 2016 മുതല്‍ പ്രചരിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. സ്ത്രീകളുടെ ജയിലിൽ നടന്ന കലാപങ്ങൾ ഉൾപ്പെടുന്ന ഒരു പഴയ വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് 2016ല്‍ ഉണ്ടായതാണ്. അന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Related News