വ്യാജ തൊഴിൽ പെർമിറ്റുകളും വിസകളും; രണ്ട് പേര്‍ അറസ്റ്റിൽ

  • 19/05/2024

 


കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകൾ ചമച്ച് വ്യാജ തൊഴിൽ പെർമിറ്റുകളും വിസകളും വിറ്റതിന് രണ്ട് പേര്‍ അറസ്റ്റിൽ. പണം വാങ്ങിയാണ് ഇവര്‍ കൃത്രിമം കാണിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് കണ്ടെത്തി. ഔദ്യോഗിക രേഖകൾ ചമയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, സ്റ്റാമ്പുകൾ, ദുരുപയോഗത്തിനുള്ള ഉപകരണങ്ങൾ, വ്യാജ വിദേശ കറൻസികൾ എന്നിവയും കണ്ടെത്തി. ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News