ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈറ്റ് മാൻപവര്‍ അതോറിറ്റി

  • 19/05/2024


കുവൈത്ത് സിറ്റി: അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തുന്ന ഭരണപരമായ പ്രമേയം നമ്പർ 535/2015 ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഇത് ഓഗസ്റ്റ് അവസാനം വരെ നീളും. കര്‍ശനമായ നിലയില്‍ ഈ തീരുമാനം നടപ്പാക്കാനാണ് തീരുമാനം.

തീരുമാനം ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. കൂടാതെ നാഷണൽ സെൻ്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ മൂന്ന് മാസവും കര്‍ശന പരിശോധന നടത്തും. വേനൽക്കാലത്ത് കത്തുന്ന സൂര്യരശ്മികളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക, ജോലി ക്രമീകരിക്കുക, സമയം കുറയ്ക്കാതിരിക്കുക, നടപ്പാക്കുന്ന പദ്ധതികൾക്ക് മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയൊക്കെ പരിശോധനയിലൂടെ ഉറപ്പാക്കും.

Related News