3ഡി പ്രിൻ്റഡ് കോൺക്രീറ്റ് ടെക്നോളജി ഉപയോഗിച്ച് കുവൈത്തിലെ ആദ്യത്തെ വാട്ടർ ടാങ്ക് നിർമ്മാണം; സുപ്രധാന നാഴികകല്ല്

  • 19/05/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്യാൻ ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്പനി 3ഡി പ്രിൻ്റഡ് കോൺക്രീറ്റ് ടെക്നോളജി ഉപയോഗിച്ച് ആദ്യത്തെ വലിയ വാട്ടർ ടാങ്ക് വിജയകരമായി നിർമ്മിച്ചു. ഇതൊരു സുപ്രധാന നാഴികക്കല്ലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 4.5 മീറ്റർ ഉയരവും 7 മീറ്റർ വ്യാസവുമുള്ള ടാങ്കുകൾ, ചെലവ് കുറഞ്ഞ കോൺക്രീറ്റ് ഉപയോഗിച്ച് നൂതനമായ 3ഡി പ്രിൻ്റിംഗ് പ്രക്രിയയിലൂടെയാണ് സൃഷ്ടിച്ചത്. മുഴുവൻ നിർമ്മാണ പ്രക്രിയയും വെറും അഞ്ച് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൻ്റെ ശ്രദ്ധേയമായ കാര്യക്ഷമതയാണ് ഈ നിർമ്മാണം പ്രകടമാക്കുന്നത്. സമയത്തിലും അധ്വാനത്തിലും വലിയ കുറവ് കൊണ്ട് വരാൻ സാധിച്ചുവെന്നുള്ളതാണ് വലിയ നേട്ടം.

Related News