ഇന്ത്യക്കാരനും കുവൈത്തി കസ്റ്റംസ് ഓഫീസറും അടക്കമുള്ള മയക്കുമരുന്ന് നെറ്റ്‍വർക്ക് തകർത്ത് നാർക്കോട്ടിക് കൺട്രോൾ

  • 19/05/2024


കുവൈത്ത് സിറ്റി: ഒരു ക്രിമിനൽ നെറ്റ്‍വർക്കിനെ വിജയകരമായി പൂട്ടി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ. കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരു കുവൈത്തി പൗരൻ, രണ്ട് സിറിയൻ പ്രവാസികൾ, ഒരു ഇന്ത്യക്കാരൻ, രണ്ട് ബെഡൂൺ എന്നിങ്ങനെ ആറ് കുറ്റവാളികൾ ഉൾപ്പെടുന്ന സംഘമാണ് വലയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചായിരുന്നു ഓപ്പറേഷൻ. മയക്കുമരുന്ന് കടത്തുന്നതിൽ വൈദഗ്ധ്യം നേടിയ സംഘമാണ് പിടിയിലായത്.

പ്രതികളിലൊരാളുമായി വെടിവയ്പ്പുണ്ടായെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെറുത്തുനിൽപ്പാണ് ഇവരെ പിടികൂടുന്നതിൽ നിർണായകമായതെന്നും അധികൃതർ പറഞ്ഞു. 27 കിലോഗ്രാം ഹാഷിഷ് മയക്കുമരുന്ന്, കഞ്ചാവ്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 200 കാപ്സ്യൂളുകൾ, 15 കിലോഗ്രാം സംശയാസ്പദമായ വസ്തുക്കൾ, 34 കുപ്പി മദ്യം, ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News