വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസ്; ഭരണകുടുംബാംഗത്തെ കസ്റ്റഡിയിലെടുക്കാൻ തീരുമാനം

  • 20/05/2024


കുവൈത്ത് സിറ്റി: കഞ്ചാവ് കൃഷി ചെയ്തതിനും മറ്റ് മയക്കുമരുന്നുകൾ കൈവശം വച്ചതിനും പ്രതിയായ ഭരണകുടുംബാംഗ പൗരനെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം. പ്രതിയുടെ ഏഷ്യൻ കൂട്ടാളികളെ 21 ദിവസത്തെ അന്വേഷണം തീർപ്പാക്കി സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ കഴിഞ്ഞയാഴ്ചയാണ് പ്രതിയെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിൽ നട്ടുപിടിപ്പിച്ച വൻതോതിൽ കഞ്ചാവ് തൈകളും ചട്ടികളും വിത്തുകളും പിടിച്ചെടുത്തു.

Related News