സാൽമി പ്രദേശത്ത് പടര്‍ന്ന തീയണച്ച് ഫയര്‍ഫോഴ്സ്

  • 20/05/2024


കുവൈത്ത് സിറ്റി: അൽ സാൽമി പ്രദേശത്ത് 3,000 ചതുരശ്ര മീറ്ററിൽ പടർന്ന തീയണച്ച് അഗ്‌നിശമന സേന. അഗ്നിശമന സേനയുടെ വേഗത്തിലുള്ള ഇടപെടല്‍ തീ കൂടുതൽ പടരുന്നത് തടയുന്നതില്‍ നിർണായക പങ്ക് വഹിച്ചതായി ജനറൽ ഫയർ ഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ലൈസൻസുള്ള മാർക്കറ്റുകൾ സ്ഥാപിച്ച് തീറ്റയുടെ വിൽപ്പന, വിപണനം, വിതരണം എന്നിവ നിയന്ത്രിക്കാൻ മേജർ ജനറൽ ഖാലിദ് ഫഹദ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. റോഡുകളിലും തെരുവുകളിലും കച്ചവടക്കാർ ക്രമരഹിതമായി തീറ്റ വിൽപ്പന നടത്തുന്ന വ്യാപകമായ രീതി ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.

Related News