ആശയവിനിമയം, മികച്ച വിദ്യാഭ്യാസ നിലവാരം; കുവൈത്തികൾക്ക് പ്രീയം ഫിലിപ്പിയൻസ് ഗാർഹിക തൊഴിലാളികൾ

  • 20/05/2024

 


കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് വീണ്ടും ആരംഭിക്കാൻ കുവൈത്തും ഫിലിപ്പിയൻസും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് സൂചന. ഉഭയകക്ഷി ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതൽ അടുപ്പിക്കുന്നതിനുമായി കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഉടൻ ഒരു കൂടിക്കാഴ്ച നടത്തുന്നതിന്‍റെ സൂചനകളുണ്ടെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുടെ ഉടമകളുടെ യൂണിയൻ്റെ ഡയറക്ടറും ഉപദേശകനുമായ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു.

മനിലയിൽ നിന്ന് പുതിയ ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഉറപ്പാക്കുന്ന തരത്തിൽ ഫിലിപ്പൈൻ തൊഴിൽ മന്ത്രാലയവുമായാണ് ചര്‍ച്ച നടത്തുക. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ എണ്ണം രാജ്യത്തെ മൊത്തം ഗാർഹിക തൊഴിലാളികളുടെ 50 ശതമാനത്തോളം വരും. പല കാരണങ്ങളാൽ അവരുടെ സേവനങ്ങൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കുവൈത്ത്, പ്രവാസി കുടുംബങ്ങളുണ്ട്. ആശയവിനിമയം എളുപ്പമായതിനാലും മികച്ച വിദ്യാഭ്യാസ നിലവാരവുമാണ് ഇതിന് കാരണമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ പറയുന്നു.

Related News