ബലിപെരുന്നാൾ; ജോർദാനിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്യാൻ അനുമതി

  • 20/05/2024


കുവൈത്ത് സിറ്റി: ജോർദാനിൽ നിന്ന് ആടുകളുടെയും ബലിമൃഗങ്ങളുടെയും ഇറക്കുമതിക്ക് ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് അംഗീകാരം നൽകി. വരാനിരിക്കുന്ന ഈദ് അൽ അദ്ഹ ആഘോഷങ്ങൾ മുൻനിർത്തി ഇറാഖ് അതിർത്തി വഴി, പ്രത്യേകിച്ച് അബ്ദാലി തുറമുഖം വഴി ഈ മൃഗങ്ങളെ കുവൈത്തിലേക്ക് എത്തിക്കാനാണ് അനുവാദം നൽകിയിട്ടുള്ളത്. വിലക്കയറ്റം തടയാനും പ്രാദേശിക വിപണിയിൽ ആടുകളെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാൻ ആടുകളുടെ സുരക്ഷയും എല്ലാ വെറ്ററിനറി ക്വാറൻ്റൈൻ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് വിപണയിലേക്ക് എത്രും വേ​ഗം ഇവയെ എത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും അതോറിറ്റി കാര്യക്ഷമമാക്കിയിട്ടുണ്ട്. കൂടാതെ, ഒരു ട്രാൻസിറ്റ് റോഡ് തുറക്കുന്നതിന് സൗദി അറേബ്യയിൽ നിന്ന് ലഭിച്ച അംഗീകാരത്തെയും കുറിച്ച് അതോറിറ്റി പരാമർശിച്ചു.

Related News