കുവൈത്ത് വിമാനത്താവളത്തില്‍ ബയോമെട്രിക്കിനിടെ കൊച്ചി സ്വദേശി മരണപ്പെട്ടു

  • 20/05/2024


കുവൈറ്റ് സിറ്റി : അവധിക്ക് നാട്ടില്‍ പോയി ശേഷം തിരികെ കുവൈറ്റിലെത്തിയ കൊച്ചി പാംമ്പകുട സ്വദേശി പി.വി ജോണി(56) ആണ് തിങ്കളാഴ്ച മരണമടഞ്ഞത്.വിമാനത്താവളത്തില്‍ ബയോമെട്രിക് എടുക്കുന്ന സമയത്ത് ദേഹാസ്സ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. ECOVERT കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനു ജോണി. മകന്‍: ഡാനി ജോണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News