മിനിസ്ട്രി കോംപ്ലക്സ്, മിർഖാബ്; വൈദ്യുതി പുനഃസ്ഥാപിച്ചു, ജീവനക്കാർക്കുനേരെ നടപടിയില്ല

  • 20/05/2024



കുവൈത്ത് സിറ്റി: പ്രധാന സബ്‌സ്റ്റേഷൻ മിർഖാബ് എ പ്രവർത്തനരഹിതമായ അവസ്ഥയിൽ  മന്ത്രാലയ കോംപ്ലക്‌സ് ഉൾപ്പെടെയുള്ള മിർഖാബ്, ഖിബ്ല മേഖലകളിലെ പരിമിതമായ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി മുടക്കം തുടർന്നാൽ രാവിലെ ഏഴുമണി മുതൽ കോംപ്ലക്‌സിലുണ്ടായിരുന്ന മന്ത്രാലയത്തിലെ ജീവനക്കാരെ അറിയിക്കാൻ സാമൂഹികകാര്യ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്‍ദുൾ അസീസ് സാരി, സാമ്പത്തിക, ഭരണകാര്യ അണ്ടർസെക്രട്ടറി അസിസ്റ്റൻ്റ് ഫൈസൽ അൽ കന്ദാരിയെ ചുമതലപ്പെടുത്തി. വൈദ്യുതി മുടക്കത്തിന്‍റെ സമയം ജീവനക്കാര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ അതിനെതിരെ നടപടിയുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സിവിൽ സർവീസ് കമ്മീഷനെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നും അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

Related News