ബാങ്ക് കാർഡ് തട്ടിയെടുത്തു, 500 ദിനാർ പിൻവലിച്ചു; പരാതിയുമായി പ്രവാസി

  • 21/05/2024


കുവൈത്ത് സിറ്റി: തൻ്റെ അക്കൗണ്ടിൽ നിന്ന് 500 കുവൈത്തി ദിനാർ മോഷ്ടിച്ച അജ്ഞാതനെതിരെ ഒരു ഈജിപ്ഷ്യൻ പൗരൻ പരാതി നൽകി. ജഹ്‌റ ഗവർണറേറ്റിലെ പൊലീസ് സ്‌റ്റേഷനിലെത്തിയ പ്രവാസി തൻ്റെ ബാങ്ക് കാർഡ് പിടിച്ചെടുത്ത് ഒരു അജ്ഞാതൻ 500 കുവൈത്തി ദിനാർ പിൻവലിച്ചതായി പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related News