കുവൈറ്റ് വിടു അല്ലെങ്കിൽ നിങ്ങളുടെ റെസിഡൻസി ഭേദഗതി ചെയ്യൂ'; ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം

  • 21/05/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്ന എല്ലാവർക്കുമായി "നിങ്ങൾക്ക് രാജ്യം വിടാം അല്ലെങ്കിൽ നിങ്ങളുടെ നിയമപരമായ പദവി ഭേദഗതി ചെയ്യൂ" എന്ന മുദ്രാവാക്യം ഉയർത്തി ആഭ്യന്തര മന്ത്രാലയം ഒരു ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. നിയമ ലംഘകർ രാജ്യം വിടുന്നതിനോ അവരുടെ രാജ്യത്തെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനോ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അതത് പ്രദേശങ്ങളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റ് സന്ദർശിക്കാൻ മന്ത്രാലയം നിർദേശിച്ചു. 

നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാനോ പിഴയടച്ചാൽ അവരുടെ പദവി നിയമവിധേയമാക്കാനോ കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം പൊതുമാപ്പ് നടപ്പാക്കാൻ തുടങ്ങിയിരുന്നു. പൊതുമാപ്പ് നടപ്പാക്കുന്നതിന് മുമ്പ് നിയമലംഘകരുടെ എണ്ണം 1,20,000 ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിയമലംഘകരിൽ വലിയൊരു വിഭാഗം മാർച്ച് മുതൽ പൊതുമാപ്പ് നടപടികളുടെ പ്രയോജനം നേടിയതായാണ് കണക്കുകൾ.

Related News