വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കി; കടുത്ത നടപടി വരുന്നു

  • 21/05/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കി സുരക്ഷാ അധികൃതർ. ഈ അക്കൗണ്ടുകൾ രാജ്യത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും അപമാനിക്കുക, വിദേശ ബന്ധങ്ങൾക്ക് ദോഷം വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 

നിയമവിരുദ്ധമായ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് രാജ്യത്തിൻ്റെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന അല്ലെങ്കിൽ വിദേശ ബന്ധങ്ങളെ തകരാറിലാക്കുന്ന നുണകളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ പൂട്ടിക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ നീക്കം. ഈ അക്കൗണ്ടുകളുടെ ഉടമകൾക്കെതിരെ അധികൃതർ കർശനമായ നടപടി സ്വീകരിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. സംശയാസ്പദമായ അക്കൗണ്ട് ഉടമകളെ കുറിച്ച് അന്വേഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Related News