വേനൽ അവധിക്ക് മുമ്പ് ബോധവത്കരണം ശക്തമാക്കാൻ കുവൈറ്റ് ഫയര്‍ ഫോഴ്സ്

  • 21/05/2024


കുവൈത്ത് സിറ്റി: 'പ്രിവൻഷൻ ആൻഡ് പ്രൊട്ടക്ഷൻ' എന്ന പേരിൽ സമഗ്രമായ ബോധവൽക്കരണ ക്യാമ്പയിനുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വേനൽ അവധിക്ക് മുന്നോടിയായി തീപിടുത്തങ്ങളും അപകടങ്ങളും തടയുന്നതിനുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അപകടങ്ങൾ തടയൽ, സ്വത്തിന്‍റെയും ജീവന്‍റെയും സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ നടപ്പിലാക്കുക. പ്രായഭേദമന്യേ എല്ലാ പൗരന്മാരിലേക്കും താമസക്കാരിലേക്കും എത്തിച്ചേരാൻ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട് വിവിധ ഇലക്‌ട്രോണിക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് വിപുലമായ ബോധവൽക്കരണ പരിപാടിയാണ് നടപ്പാക്കുക.

Related News