അലവൻസുകൾ പരി​ഗണിക്കില്ല; ശമ്പളം മാത്രം പരി​ഗണിച്ച് വായ്പ നൽകാൻ കുവൈത്ത് ബാങ്കുകൾ

  • 21/05/2024


കുവൈത്ത് സിറ്റി: അലവൻസുകളുമായി ബന്ധപ്പെട്ട സിവിൽ സർവീസ് കമ്മീഷൻ തീരുമാനം വന്നതോടെ വായ്പ നൽകുന്ന കാര്യത്തിൽ പ്രാദേശിക ബാങ്കുകളിലെ ലോൺ ഓഫീസർമാർ ചർച്ച നടത്തുന്നു. ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ഷിഫ്റ്റ് അലവൻസ്, സോഷ്യൽ അലവൻസ്, സ്പെഷ്യലൈസേഷൻ അലവൻസ് തുടങ്ങിയ മറ്റ് അലവൻസുകൾ ശമ്പളത്തിൻ്റെ ഭാഗമായി കണക്കാക്കേണ്ടെന്നാണ് സിവിൽ സർവീസ് കമ്മീഷൻ അടുത്തിടെ അം​ഗീകരിച്ചത്.

ഉപഭോക്താവിൻ്റെ ​​ശമ്പളത്തെ അടിസ്ഥാനമാക്കി വായ്പ അനുവദിക്കുമ്പോൾ, ശമ്പള സർട്ടിഫിക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തിക അലവൻസുകൾ വായ്പ നൽകുമ്പോൾ പരി​ഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം കുവൈത്ത് സർക്കാർ ജീവനക്കാർക്ക് അവരുടെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കി ബാങ്കുകൾ വായ്പകൾ നൽകുന്നുണ്ട്. അതിൽ അവർക്ക് ലഭിക്കുന്ന എല്ലാ തുടർച്ചയായ അലവൻസുകളും ഉൾപ്പെടുന്നു. അതായത് നൈറ്റ് ലൈഫ് അലവൻസ്, ഫുഡ് അലവൻസ്, വാല്യു അലവൻസ് എന്നിവയെല്ലാം.

Related News