ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്ന യുവാവ് അറസ്റ്റിൽ

  • 25/05/2024കുവൈത്ത് സിറ്റി: ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്ന പ്രതി അറസ്റ്റിൽ. ഫഹാഹീൽ, അബു ഹലീഫ, മഹ്ബൂല പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി ഇയാൾ പ്രവാസികളെ കബളിപ്പിച്ചിരുന്നത്. അബു ഹലീഫ മേഖലയിൽ പ്രതിക്കായി ഒരുക്കിയ ഇയാൾ വീഴുകയായിരുന്നു. പ്രവാസികളെ ലക്ഷ്യമിട്ടുള്ള കവർച്ച കേസുകൾ വർധിച്ചതും സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരു വ്യക്തി നടത്തുന്ന തട്ടിപ്പിനെ കുറിച്ചും അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. 

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരുടെ സമഗ്രമായ അന്വേഷണത്തിൽ മുപ്പത് വയസ്സ് പ്രായമുള്ള തൊഴിൽരഹിതനായ യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, അബു ഹലീഫ പ്രദേശത്ത് ഓപ്പറേഷൻ പ്ലാൻ ചെയ്യുകയായിരുന്നു. മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചമഞ്ഞ് 12 ലധികം കവർച്ചകൾ നടത്തിയതായും ഇരകളിൽ നിന്ന് മൊബൈൽ ഫോണുകളും പണം മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.

Related News