ഐഎസിൽ ചേർന്ന കേസ്; കുവൈത്തി പൗരയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി

  • 03/06/2024


കുവൈത്ത് സിറ്റി: സിറിയയിൽ ഐഎസുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്തി പൗരയെ പത്തുവർഷത്തെ തടവിന് ശിക്ഷിച്ച കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി റദ്ദാക്കി. ഒരു സിറിയൻ യുവതിയെയും കുവൈത്തി പൗരയുടെ യാത്രയ്ക്ക് സഹായിച്ച കുവൈത്തി പൗരനെയും കൂടെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തി പൗര യെമനിൽ ഐസിസിനെ പിന്തുണച്ച് 500 കുവൈത്തി ദിനാർ കൈമാറ്റം ചെയ്യുകയും സിറിയൻ യുവതിയുടെയും കുവൈത്തിയായ ഭർത്താവിൻ്റെയും സഹായത്തോടെ തുർക്കി വഴി സിറിയയിലേക്ക് പോകുകയും ചെയ്തിരുന്നുവെന്നാണ് കേസ് ഫയൽ പറയുന്നത്. നേരത്തെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഒരു കുവൈത്തി പൗരനെയും സ്ത്രീയെയും ഒരു സിറിയൻ സ്ത്രീക്കും പത്തു വർഷം തടവും 1000 കുവൈത്തി പിഴയുമാണ് വിധിച്ചിരുന്നത്.

Related News