മയക്കുമരുന്ന് കേസില്‍ കുവൈത്തി പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി

  • 03/06/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ കുവൈത്തി പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി കൊണ്ടുള്ള ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. കഞ്ചാവും സൈക്കോട്രോപിക് ലഹരിവസ്തുക്കളായ ട്രമഡോൾ, മെതാംഫെറ്റാമൈൻ എന്നിവയും ഉപയോഗിച്ച കേസിലാണ് വിധി. 1,000 കുവൈത്തി ദിനാര്‍ സാമ്പത്തിക ഗ്യാരണ്ടിയിൽ നല്ല പെരുമാറ്റം നിലനിർത്താനും ഒരു വർഷത്തേക്ക് മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മടങ്ങരുതെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഫ്റ്റർ കെയർ ഡിപ്പാർട്ട്‌മെൻ്റിലെ വിദഗ്ധയായ ഒരു ജീവനക്കാരിയുടെ മേൽനോട്ടത്തിൽ പെണ്‍കുട്ടിയെ താമസിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സാമ്പിളുകൾ എടുക്കുന്നതിന് മാസത്തിൽ രണ്ടുതവണ ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പെൺകുട്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതാണെന്ന് അപ്പീല്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related News