പ്രവാസി 8,000 ദിനാർ മോഷ്ടിച്ചതായി കുവൈത്തി പൗരന്‍റെ പരാതി; യാത്രാ വിലക്ക്

  • 03/06/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരന്‍റെ ഓഫീസിൽ നിന്ന് 8,000 ദിനാർ കവര്‍ന്ന സംഭവത്തില്‍ പ്രവാസിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അൽ നസീം പോലീസ് സ്റ്റേഷനിലെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രവാസിയെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. പ്രവാസി കഴിഞ്ഞ ബുധനാഴ്ച പണം മോഷ്ടിക്കുകയും തുടർന്ന് ഫോൺ ഓഫ് ചെയ്തുവെന്നും കുവൈത്തി പൗരൻ നൽകിയ പരാതിയിൽ പറയുന്നു. പ്രവാസി സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെട്ടേക്കുമെന്നുള്ള ആശങ്കയും അദ്ദേഹം അറിയിച്ചിരുന്നു.

Related News