കുവൈത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യം; ദേശീയ പദ്ധതിക്ക് തുടക്കമായി

  • 03/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് മാൻപവർ അതോറിറ്റി തുടക്കം കുറിച്ചു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സുമായി (KSHR) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിയമങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക, അവർക്ക് ആവശ്യമായ നിയമപരമായ പിന്തുണ നൽകുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു.

അന്താരാഷ്ട്ര സൂചകങ്ങളിലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലും മനുഷ്യക്കടത്ത് തടയുന്നതിലും കുവൈത്തിന്റെ റാങ്കിംഗ് ഉയർത്താൻ പദ്ധതി ലക്ഷ്യമിടുന്നു,. കെഎസ്എച്ച്ആറുമായി ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കുവൈത്ത് ഗവൺമെൻ്റ് അംഗീകരിച്ച അന്താരാഷ്ട്ര കരാറുകൾ അനുസരിച്ചാണ് ധാരണാപത്രം തയാറാക്കിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.

Related News