കുവൈത്തിൽ വ്യാപക ട്രാഫിക്ക് പരിശോധന; 22,033 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 04/06/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ട്രാഫിക്ക് പരിശോധനകള്‍ തുടര്‍ന്ന് അധികൃതര്‍. 22,033 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലൈസൻസില്ലാതെ മാതാപിതാക്കളുടെ വാഹനങ്ങൾ ഓടിച്ച 26 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും അവരുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കാലഹരണപ്പെട്ട വാഹന ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 24 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മെയ് 26 മുതൽ 31 വരെയുള്ള കാലയളവിലെ പരിശോധനകളുടെ കണക്കാണ് പുറത്ത് വിട്ടിട്ടുള്ളത്. അനധികൃത ടിൻറിംഗ് പോലുള്ള നിയമലംഘനങ്ങൾക്ക് 96 വാഹനങ്ങളും 9 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. വിശ്വാസ ലംഘനമോ ജുഡീഷ്യൽ ഉത്തരവുകളോ ഉള്ള കേസുകളിൽ ഉൾപ്പെട്ട 17 വാണ്ടഡ് വാഹനങ്ങൾ, സിവിൽ അല്ലെങ്കിൽ ക്രിമിനൽ ശിക്ഷകളുമായി ബന്ധപ്പെട്ട 15 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ച് പേരെയും പിടികൂടിയിട്ടുണ്ട്.

Related News