മരുന്നുകൾ ദുരുപയോഗം ചെയ്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതി, ഫാര്‍മസി മേധാവിക്ക് സസ്പെൻഷൻ

  • 04/06/2024


കുവൈത്ത് സിറ്റി: പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. മെഡിക്കൽ സപ്ലൈസിൻ്റെ ദുരുപയോഗം സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് ഈ നിർദ്ദേശം. അന്വേഷണത്തിൻ്റെ ഫലം വരുന്നത് വരെ ശുശ്രൂഷാ കേന്ദ്രത്തിലെ ഫാര്‍മസി മേധാവിയെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു. ആരോഗ്യ പരിപാലന സേവനങ്ങളുടെ സമഗ്രത നിലനിർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Related News